തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി മുതൽ ഏപ്രിൽ 6 നായിരിക്കും വേനലവധി ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. .210 അധ്യയന ദിവസങ്ങൾ ഉറപ്പാക്കുന്നതിനായാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു. അതേ സമയം സ്കൂൾ തുറക്കുന്നത് ജൂൺ 1നു തന്നെയായിരിക്കും.