യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...: സംസ്ഥാനത്ത് ഞായറാഴ്ച്ച കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്‌രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ റെയിൽവേ റദ്ദാക്കിയിരുന്നു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...: സംസ്ഥാനത്ത് ഞായറാഴ്ച്ച കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം- കൊല്ലം പാതയിൽ ട്രെയിൻ സർവ്വീസുകൾക്ക് നിയന്ത്രണം. മേയ് 21 ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിച്ചതോടെയാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ.

കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്‌രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ പത്തിലധികം ട്രെയിനുകൾ ഭാഗീകമായും റദ്ദാക്കിയിരുന്നു.

കോട്ടയം- കൊല്ലം പാതയിൽ നിയന്ത്രണം, റദ്ദാക്കിയ ട്രെയിനുകൾ

കൊല്ലം- എറണാകുളം മെമു (06768-06778) ഇരുവശത്തേയ്ക്കും എറണാകുളം- കൊല്ലം മെമു (06441)

കായംകുളം- എറണാകുളം മെമു (16310), എറണാകുളം - കായംകുളം മെമു (16309)

കൊല്ലം- കോട്ടയം സ്‌പെഷ്യൽ (06786)

എറണാകുളം- കൊല്ലം (6769), കോട്ടയം- കൊല്ലം മെമു (6785)

കായംകുളം- എറണാകുളം എക്സ്‌പ്രസ്‌ (06450), എറണാകുളം- ആലപ്പുഴ മെമു (06015)

ആലപ്പുഴ- എറണാകുളം എക്സ്‌പ്രസ്‌ (06452)

ഭാഗീകമായി റദ്ദാക്കിയവ.......

നാഗർകോവിൽ- കോട്ടയം (16366) -കൊല്ലത്ത് യാത്ര അവസാനിപ്പിക്കും

ആലപ്പുഴ പാതയിലൂടെ വഴി തിരിച്ചുവിടുന്നവ......

തിരുവനന്തപുരം - സെക്കന്തരാബാദ് ശബരി കേരള എക്സ്‌പ്രസ് (12625)

കന്യാകുമാരി- ബംഗളൂരു (16525)

കണ്ണൂർ ജനശതാബ്ദി (12082)

തിരുവനന്തപുരം സെൻട്രൽ- ചെന്നൈ മെയിൽ (12624)

നാഗർകോവിൽ- ഷാലിമാർ (12659)

തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സൂപ്പർഫാസ്റ്റ് (12696)

തിരുവനന്തപുരം- എറണാകുളം (16304)

പുനലൂർ- ഗുരുവായൂർ (16327)

ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...: സംസ്ഥാനത്ത് ഞായറാഴ്ച്ച കൂടുതൽ ട്രെയിനുകൾ റദ്ദാക്കി
യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് ശനി മുതല്‍ തിങ്കള്‍ വരെ 8 ട്രെയിനുകൾ റദ്ദാക്കി

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com