ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് രാജ‍്യത്ത് നിയമമുണ്ടോ? വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് സുന്നി നേതാവ്

എപി സുന്നി വിഭാഗം നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് വീട്ടിലെ പ്രസവത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്
Is there a law in the country that requires giving birth in a hospital? Sunni leader promotes home birth

ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് രാജ‍്യത്ത് നിയമമുണ്ടോ? വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് സുന്നി നേതാവ്

Representative image
Updated on

കോഴിക്കോട്: വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് എപി സുന്നി വിഭാഗം നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ. ആശുപത്രിയിൽ പ്രസവിക്കണമെന്ന് ഈ രാജ‍്യത്ത് നിയമം ഉണ്ടോയെന്നും പൊലീസിനെയും കേസും കണ്ട് ആരും ഭയക്കേണ്ടതില്ലെന്നും തങ്ങൾ പറഞ്ഞു.

കോഴിക്കോട് പെരുമണ്ണയിൽ വച്ചു നടന്ന ഒരു മതപ്രഭാഷണത്തിനിടെയാണ് സ്വാലിഹ് തങ്ങളുടെ പ്രസ്താവന.

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചത്. സംഭവത്തിനു പിന്നാലെ ആരോഗ‍്യവകുപ്പ് ഇത്തരം സംഭവങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് വ‍്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് വീട്ടിലെ പ്രസവത്തെ അനുകൂലിച്ച് സുന്നി വിഭാഗം നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com