വോട്ടെടുപ്പ് ദിനത്തിലെ അടൂർ പ്രകാശിന്‍റെ പ്രസ്താവന ശരിയായില്ല; കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമെന്ന് സണ്ണി ജോസഫ്

അടൂർ പ്രകാശിന്‍റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി
 sunny joesph about adoor prakash

സണ്ണി ജോസഫ്

Updated on

തിരുവനന്തപുരം: വോട്ടെടുപ്പ് ദിനത്തിൽ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനറുടെ അഭിപ്രായ പ്രകടനം ഒഴിവാക്കാമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. അടൂർ പ്രകാശിന്‍റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി.

പാർട്ടി നിലപാട് താൻ വിശദീകരിച്ചതാണെന്നും കോൺഗ്രസ് അതിജീവിതക്കൊപ്പമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയാണെന്നും തിരുവനന്തപുരം കോർപ്പറേഷനിലടക്കം മെച്ചപ്പെട്ട പ്രകടനമുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com