സണ്ണി ജോസഫ് എംഎൽഎ പുതിയ കെപിസിസി പ്രസിഡന്‍റ്

കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും
Sunny Joseph MLA new KPCC President

സണ്ണി ജോസഫ്

Updated on

ന്യൂഡൽഹി: അഡ്വ. സണ്ണി ജോസഫ് എംഎൽഎ പുതിയ കെപിസിസി പ്രസിഡന്‍റ്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പുതിയ കെപിസിസി പ്രസിഡന്‍റിനെ പ്രഖ്യാപിച്ചത്. പേരാവൂർ എംഎൽഎയാണ് സണ്ണി ജോസഫ്.

പി.സി. വിഷ്ണുനാഥ് എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരാണ് വർക്കിംങ് പ്രസിഡന്‍റുമാർ. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും തെരഞ്ഞെടുത്തു.

കെ. സുധാകരനെ മാറ്റിയാണ് സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്‍റാക്കിയത്. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com