

സണ്ണി ജോസഫ്
തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണയ്ക്കുന്നതിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ജി. സുധാകരന്‍റെ നീക്കങ്ങൾ കോൺഗ്രസ് ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ്.
ഇക്കാര്യത്തിൽ യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കും. ഇത് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരന്‍റെ തുറന്നുപറച്ചിൽ സിപിഎമ്മിനെ വെട്ടിലാക്കിയെന്നും സണ്ണി ജോസഫ് പറഞ്ഞു