കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് ചുമതലയേറ്റു

കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലായിരുന്നു ചടങ്ങുകൾ
Sunny Joseph takes charge as KPCC President

കെപിസിസി പ്രസിഡന്‍റായി  ചുമതലയേറ്റ സണ്ണി ജോസഫ്, സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് കെ. സുധാകരനൊപ്പം

Updated on

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് ചുമതലയേറ്റു. മുൻ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ സ്ഥാനം കൈമാറി. തനിക്ക് വലിയ പിന്തുണ ലഭിച്ചെന്നും പുനഃസംഘടനയുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം പ്രതികരിച്ചു.

പുതിയ ചുമതല വലിയ ഉത്തരവാദിത്വമാണെന്നും, വിജയകരമായി പൂർത്തീകരിക്കുമെന്ന് വിശ്വസിക്കുന്നതായും സണ്ണി ജോസഫ് വ്യക്തമാക്കി.

കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് ചടങ്ങുകൾ നടത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ യുഡിഎഫ് കൺവീനർ എം.എം. ഹസൻ എന്നിങ്ങനെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com