sunny leones dance program banned in kerala university
Sunny Leone

കേരള സർവകലാശാലയിൽ സണ്ണി ലിയോണിയുടെ നൃത്ത പരിപാടിക്ക് വിലക്ക്

തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളെജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടത്തിൽ വിദ്യാർഥികൾ മരിച്ചിരുന്നു
Published on

തിരുവനന്തപുരം: കേരള സർവകലാശാല ക്യാമ്പസിലുള്ള യൂണിവേഴ്സിറ്റിഎൻജിനിയറിങ് കേളെജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പ്രോഗ്രാം വൈസ് ചാൻസലർ തടഞ്ഞു. ഇത് സംബന്ധിച്ച നിർദേശം വിസി ഡോ. കുന്നുമ്മൽ മോഹൻ രജിസ്ട്രാർക്ക് നൽകി. അടുത്തമാസം അഞ്ചിന് സണ്ണി ലിയോണിയുടെ ഡാന്‍സ് പ്രോഗ്രാം നടത്താനായിരുന്നു തീരുമാനം. ഈ പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി തേടിയിരുന്നില്ല.

തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളെജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടത്തിൽ വിദ്യാർഥികൾ മരിച്ചിരുന്നു. ഇതോടെ ഡിജെ പാർ‌ട്ടികൾ, സംഗീത നിശകൾ തുടങ്ങിയവ ക്യാംമ്പസുകളിൽ നടത്തുന്നതിന് സർക്കാർ കര്ഡശന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് അനുമതിയില്ലാതെ സണ്ണി ലിയോണിയെ നൃത്തപരിപാടി നടത്താനായി ക്ഷണിക്കാൻ എൻജിനിയറിങ് കോളെജ് യൂണിയൻ തീരുമാനിച്ചത്. എന്നാൽ ഒരു കാരണവശാലും ഇത്തരം പരിപാടികൾ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനമാണ് വിസിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

logo
Metro Vaartha
www.metrovaartha.com