ക്രിസ്മസ്-ന്യു ഇയര്‍ ഫെയറുമായി സപ്ലൈകോ

13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 40 ശതമാനം വിലക്കുറവില്‍ ഫെയറുകളിലൂടെ വില്‍പന നടത്തും
Supplyco Christmas-New Year Fair starts today
ക്രിസ്മസ്-ന്യു ഇയര്‍ ഫെയറുമായി സപ്ലൈകോ
Updated on

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് - ന്യു ഇയര്‍ ഫെയറുകള്‍ ഇന്ന് ആരംഭിച്ചത്. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുത്തരിക്കണ്ടം മൈതാനിയിലെ നായനാര്‍ പാര്‍ക്കില്‍ നിര്‍വ്വഹിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പ്രത്യേക ഫെയറുകള്‍. മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് സപ്ലൈകോ ക്രിസ്തുമസ് ന്യു ഇയര്‍ ഫെയറായി പ്രവര്‍ത്തിക്കും.

13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 40 ശതമാനം വിലക്കുറവില്‍ ഫെയറുകളിലൂടെ വില്‍പന നടത്തും. ഈമാസം 30 വരെയാണ് ഫെയറുകൾ നടക്കുക. സബ്സിഡി സാധനങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 150ലധികം ഉൽപന്നങ്ങൾക്കാണ് വിലക്കുറവും ഓഫറുമുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com