25 രൂപ നിരക്കിൽ 20 കിലോ അരി, 12 ഇന കിറ്റ്; ക്രിസ്മസ് സമ്മാനവുമായി സപ്ലൈകോ

പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ് ആണ് 500 രൂപയ്ക്ക് ലഭിക്കുക
supplyco offer 20 kg rice 25rs christmas kit

25 രൂപ നിരക്കിൽ 20 കിലോ അരി, 12 ഇന കിറ്റ്; ക്രിസ്മസ് സമ്മാനവുമായി സപ്ലൈകോ

Updated on

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുമായി സപ്ലൈക്കോ. 6 ജില്ലകളിൽ പ്രത്യേക ക്രിസ്മസ് ഫെയറുണ്ടാകും. ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50% വരെ വിലക്കുറവുണ്ടായിരിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ 280 ല്‍ അധികം ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ലഭ്യമാണ്.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് ഫെയറുകള്‍ ഉണ്ടാകുക. എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയറായി മാറും.

25 രൂപ നിരക്കിൽ 20 കിലോ അരി വിതരണം ചെയ്യും. വെളിച്ചെണ്ണ വില കുറയും. സബ്‌സിഡി വെളിച്ചെണ്ണക്ക് 10 രൂപയും സപ്ലൈകോ നോൺ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 500 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങിയാല്‍ ഒരു കിലോ ശബരി ഉപ്പിന് ഒരു രൂപ നല്‍കിയാല്‍ മതി. കൂടാതെ 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും തിങ്കളാഴ്ച മുതല്‍ ലഭിക്കും. 500 രൂപയാണ് കിറ്റിന്‍റെ വില. പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ് ആണ് 500 രൂപയ്ക്ക് ലഭിക്കുക.

1000 രൂപയ്ക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ വഴി 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1000 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ ലഭ്യമാകും.

ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് കേ.ന്ദ്രം ഗോതമ്പ് നൽകിയിരുന്നില്ല. സംസ്ഥാനത്തിന്‍റെ നിരന്തരമായ ഇടപടൽ മൂലം ഗോതമ്പ് ലഭിച്ച് തുടങ്ങി. ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകുമെന്നും ഭക്ഷ്യമന്ത്രി മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com