പഞ്ചസാരയ്ക്ക് 5 രൂപ, അപ്പം പൊടിയും പുട്ടുപൊടിയും പാതി വിലയ്ക്ക്; ആകർഷകമായി ഓഫറുമായി സപ്ലൈകോ

സ്ത്രീ ഉപയോക്താക്കൾക്ക് സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവ് അനുവദിക്കും

തിരുവനന്തപുരം: ആകർഷണീയമായ ഓഫറുകളുമായി സപ്ലൈകോ. സപ്ലൈകോയുടെ 50 വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി നവംബർ 1 മുതൽ 50 ദിവസത്തേക്കാണ് വൻ വിലക്കുറവും വമ്പൻ ഓഫറുകളും നടപ്പാക്കുന്നത്.

സ്ത്രീ ഉപയോക്താക്കൾക്ക് സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവ് അനുവദിക്കും. ആയിരം രൂപയ്ക്ക് മുകളിൽ ഉത്പന്നം വാങ്ങുന്ന എല്ലാ ഉപയോക്താക്കൾക്കും ഒരുകിലോ പഞ്ചസാര 5 രൂപയ്ക്ക് നൽകും.

ശബരി അപ്പം പൊടിയും പുട്ടുപൊടിയും പകുതി വിലയ്ക്ക് നൽകും. 500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61 രൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്ക് മുകളിലുള്ള വിൽപ്പനയിൽ യുപിഐ വഴി പെയ്മെന്‍റ് നടത്തിയാൽ 5 കുറവ് ലഭിക്കും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com