സപ്ലൈകോ വിൽപ്പന ശാലകൾ ചൊവ്വയും ബുധനും തുറക്കും

മദ്യശാലകൾക്ക് രണ്ട് ദിവസം അവധി.
Supplyco stores will be open on Tuesday and Wednesday

സപ്ലൈകോ വിൽപ്പന ശാലകൾ ചൊവ്വയും ബുധനും തുറക്കും

Updated on

തിരുവനന്തപുരം: സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ വിൽപ്പനശാലകളും ചൊവ്വയും ബുധനും തുറന്നു പ്രവർത്തിക്കും. അവധി ദിവസങ്ങളിൽ സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ ജനങ്ങൾക്ക് അവസരമൊരുക്കാനാണിത്. ഈ മാസം 22 മുതൽ വെളിച്ചെണ്ണ, തുവരപ്പരിപ്പ്‌, ചെറുപയർ എന്നിവ വില കുറച്ചാണ് വിൽപ്പന നടത്തുന്നത്.

സബ്‌സിഡിയുള്ള ശബരി വെളിച്ചെണ്ണയ്‌ക്ക്‌ ലിറ്ററിന്‌ 20 രൂപയും സബ്‌സിഡി ഇല്ലാത്ത വെളിച്ചെണ്ണയ്‌ക്ക്‌ 30 രൂപയുമാണ്‌ കുറച്ചത്‌. 319 രൂപയാണ്‌ പുതിയ വില. സബ്‌സിഡിയിതര വെളിച്ചെണ്ണയ്‌ക്ക്‌ 359 രൂപയും കേര വെളിച്ചെണ്ണയുടെ വില 429ൽ നിന്ന്‌ 419 രൂപയുമാകും.

സബ്‌സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്‌ക്ക്‌ 5 രൂപ വീതമാണ്‌ കുറച്ചത്‌. യഥാക്രമം 88, 85 രൂപ എന്നിങ്ങനെയാണ്‌ പുതുക്കിയ വില. ഒക്‌റ്റോബർ മുതൽ 8 കിലോ ശബരി അരിക്കു പുറമെ 20 കിലോ വീതം അധിക അരിയും ലഭിക്കും. 25 രൂപ നിരക്കിലാണിത്‌. പുഴുക്കലരിയോ പച്ചരിയോ കാർഡ്‌ ഉടമകൾക്ക്‌ തെരഞ്ഞെടുക്കാം. എല്ലാ കാർഡുകാർക്കും ആനുക‍ൂല്യം ലഭിക്കുമെന്ന് മാർക്കറ്റിങ് വിഭാഗം അഡീഷണൽ ജനറൽ മാനെജർ അറിയിച്ചു.

അതേസമയം ബുധനാഴ്‌ച ഡ്രൈ ഡേയും വ്യാഴാഴ്‌ച ഗാന്ധി ജയന്തിയും ആയതിനാൽ രണ്ടു ദിവസം മദ്യ വിൽപ്പനശാലകൾ പ്രവർത്തിക്കില്ല. ബാറുകൾക്കും അവധിയായിരിക്കും. അർധവാർഷിക സ്റ്റോക്കെടുപ്പ്‌ ആയതിനാൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകിട്ട്‌ 7 വരെയാകും ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം. കൺസ്യൂമർഫെഡിന്‍റെ ഔട്ട്‌ലെറ്റുകൾക്ക്‌ ചൊവ്വാഴ്ച സാധാരണ പ്രവർത്തി സമയമായിരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com