പ്രണയദിനത്തിൽ 'പഞ്ചാര' ഓഫറുമായി സപ്ലൈകോ, 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സപ്ലൈകോ തന്നെയാണ് ഓഫർ വിവരം പങ്കുവെച്ചത്

കൊച്ചി: വാലന്റൈൻസ് ദിനത്തിൽ ഗംഭീര ഓഫറുമായി സപ്ലൈകോ. ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് നൽകാനുള്ള തയ്യാറെടുപ്പിലാണ് സപ്ലൈകോ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സപ്ലൈകോ തന്നെയാണ് ഓഫർ വിവരം പങ്കുവെച്ചത്.

ആയിരം രൂപയ്ക്കു മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്കു ലഭിക്കുക. വില കളയാതെ പഞ്ചാരയടിക്കാൻ സപ്ലൈകോയിൽ നിന്നും വാലന്റൈൻസ് ദിനത്തിൽ പ്രത്യേക ഓഫർ.... ആയിരം രൂപയിൽ അധികം സബ്സിഡി ഇതര ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക്.- എന്നാണ് സപ്ലൈകോ കുറിച്ചത്.

500 രൂപയ്ക്കു മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും. നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണി വില. സപ്ലൈകോയിൽ സബ്സിഡി വില 34.65 രൂപയും. 28 വരെ ഓഫർ ലഭ്യമാണ്.

logo
Metro Vaartha
www.metrovaartha.com