''സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ചതിക്കുഴികൾ'', എൽഡിഎഫ് പരസ്യത്തിൽ വിശദീകരണവുമായി സുപ്രഭാതം

''പത്രത്തിന്‍റെ പൊതുമുഖം നിലനിര്‍ത്താനാണ് മുന്നണികളുടെ പരസ്യം നല്‍കാന്‍ തീരുമാനിച്ചത്''
ldf advertisement in suprabhatham
ldf advertisement in suprabhatham

കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ എൽഡിഎഫ് പരസ്യത്തിൽ വിശദീകരണവുമായി പത്രം എംഡി ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശത്രുക്കളുടെ ചതിക്കുഴിയില്‍ പ്രവര്‍ത്തകര്‍ വീഴരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പത്രത്തിന്‍റെ പൊതുമുഖം നിലനിര്‍ത്താനാണ് മുന്നണികളുടെ പരസ്യം നല്‍കാന്‍ തീരുമാനിച്ചത്. എൽഡിഎഫ് പരസ്യം ബുക്ക് ചെയ്തത് യുഡിഎഫിനെ അറിയിച്ചിരുന്നു. എന്നാൽ .യുഡിഎഫ് പരസ്യം നൽകാൻ തയാറായില്ല. ഇതാണ് തെറ്റുധാരണയ്ക്ക് കാരണം.

ചിലര്‍ സുപ്രഭാതത്തിനെതിരെ വിഷം തുപ്പി നടക്കുകയാണ്. ഇതു കൊണ്ട് സമസ്തയെയും സുപ്രഭാതത്തേയും തകര്‍ക്കാന്‍ അവില്ല. ലീഗിനും സമസ്തയക്കും ഇടയില്‍ വിഭാഗീയത വളര്‍ത്താന്‍ സാധിച്ചേക്കും. അത് ആരുടെ താല്‍പര്യമാണെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com