ലാവലിൻ കേസ് വീണ്ടും മാറ്റി; മെയ് 1 ന് പരിഗണിക്കും

കേസിൽ പിണറായി വിജയനുൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു
Pinarayi Vijayan, Supremcourt
Pinarayi Vijayan, Supremcourt
Updated on

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഇതോടെ 31-ാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റുന്നത്. ജണിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ലാവലിൻ കേസ് പരിഗണിക്കുന്നത്.

കേസ് ഏറ്റെടുക്കാൻ സിബിഐക്ക് താൽപര്യമില്ലെന്ന് എതിർഭാഗം വാദിച്ചെങ്കിലും കോടതി ഏത് സമയം പറഞ്ഞാലും വാദിക്കാൻ ത‍യാറാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് മെയ് ഒന്നിലേക്ക് മറ്റുകയായിരുന്നു. കേസിൽ പിണറായി വിജയനുൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയത്.

ലാവലിൻ കമ്പനിക്ക് കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം,പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണ കരാർ നൽകുന്നതിന് പ്രത്യേക താൽപര്യം കാണഇക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com