മുൻകൂർ ജാമ്യ ഹർജികൾ നേരിട്ട് പരിഗണിക്കുന്നതെന്തിന്? കേരള ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീം കോടതി
മുൻകൂർ ജാമ്യ ഹർജികൾ നേരിട്ട് പരിഗണിക്കുന്നതെന്തിന്? കേരള ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീം കോടതി
ന്യൂഡൽഹി: മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം. സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ടെത്തുന്ന മുൻകൂർ ജാമ്യഹർജികൾ പരിഗണിക്കുന്നതെന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു. ക്രിമിനൽ നടപടിക്രമമനുസരിച്ച് അധികാര ക്രമമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പോക്സോ കേസിൽ പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമർശനം. ഇത്തരം പ്രവണതകൾ ഹൈക്കോടതികൾ ആവർത്തിക്കരുതെന്നും രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും ഇത്തരം പ്രവണതകളില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യഹർജികൾ ആദ്യം എത്തേണ്ടത് സെഷൻസ് കോടതികളിലാണ്. അതി മറികടന്ന് ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതിക്കാരാണ് അധികാരം നൽകിയതെന്നും സുപ്രീംകോടതി ആരാഞ്ഞു.
സംഭവത്തിൽ ഹൈക്കോടതി രജിസ്ട്രാറോട് സുപ്രീംകോടതി വിശദീകരണം തേടി. വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്രയെ സുപ്രീം കോടതി അമികസ് ക്യൂറിയായി നിയോഗിച്ചു.