ജില്ലാ ജഡ്ജി നിയമനം: ഹൈക്കോടതിക്ക് സുപ്രീം കോടതി വിമർശനം

നിയമനം ലഭിക്കാത്തവർക്ക് മറ്റ് തസ്തികളിലെ ജോലി ലഭിക്കുന്നതിന് തടസമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി
supreme court & kerala high court
supreme court & kerala high court
Updated on

ന്യൂഡൽഹി: കേരള ഹൈക്കോടതിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. 2017 ലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടാണ് വിമർശനമുയർന്നത്. ജഡ്ജി നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങൾ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. എന്നാൽ, നിയമനം റദ്ദാക്കാൻ കോടതി വിസമ്മതിച്ചു.

നിയമനം ലഭിക്കാത്തവർക്ക് മറ്റ് തസ്തികളിലെ ജോലി ലഭിക്കുന്നതിന് തടസമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. നിയമനം ലഭിക്കാത്ത പതിനൊന്ന് പേരാണ് ഹൈക്കോടതി നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com