കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; സഭ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

എറണാകുളം അങ്കമാലി അതി രൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് ഹർജി നൽകിയത്
കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; സഭ   ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
Updated on

ന്യൂഡൽഹി: സിറോ മലബാർ സഭ ഭൂമിയിടപാടു കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന കർദിനാളിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി നടത്തിയ ചില തുടർ ഉത്തരവുകളിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസിൽ കർദിനാൾ വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും.

എറണാകുളം അങ്കമാലി അതി രൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് ഹർജി നൽകിയത്. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും അടക്കം കേസിൽ പ്രതികളാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com