
ബംഗളൂരു : അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്കു പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. മൂന്നു മാസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വ്യവസ്ഥകൾ കൃത്യമായി പാലിച്ച് ജൂലൈ പത്തു വരെ കേരളത്തിൽ തുടരാം.
കർണാടക പൊലീസിന്‍റെ സുരക്ഷയിലായിരിക്കും മഅദനി കേരളത്തിലെത്തുക. സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും കോടതി നിർദ്ദേശമുണ്ട്. കേസിന്‍റെ വിസ്താരം പൂർത്തിയായതിനാൽ കേരളത്തിലേക്കു പോകാൻ അനുവദിക്കണമെന്നായിരുന്നു മഅദനിയുടെ ആവശ്യം. എന്നാൽ ഇളവ് അനുവദിക്കരുതെന്നു കർണാടകയും കോടതിയിൽ അറിയിച്ചിരുന്നു.