SDPI നേതാവ് ഷാൻ വധക്കേസ്; പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ജാമ‍്യം

ജാമ‍്യത്തിനു വേണ്ടി പ്രതികൾ നൽകിയ ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്
supreme court grants interim bail to accused rss workers in sdpi leader shan murder case

അഡ്വ. കെ.എസ്. ഷാൻ

Updated on

ന‍്യൂഡൽഹി: എസ്ഡിപിഐ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രീം കോടതി ഇടക്കാല ജാമ‍്യം അനുവദിച്ചു. ആർഎസ്എസ് പ്രവർത്തകരായ അഭിമന‍്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജസ്റ്റിസുമാരായ സൂര‍്യകാന്ത്, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ജാമ‍്യം നൽകിയത്.

ജാമ‍്യത്തിനു വേണ്ടി പ്രതികൾ നൽകിയ ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്നും വിചാരണ നടപടികളുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com