താത്കാലിക വിസി നിയമനം; സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്

താത്ക്കാലിക വിസിയെ നിയമിച്ച ഗവർണർ നടപടി നിയമവിരുദ്ധമാണെന്നും സർക്കാർ‌ കോടതിയിൽ വിശദീകരിച്ചു
supreme court on vc appointment a search committee will be formed

താത്കാലിക വിസി നിയമനം; സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്

file image

Updated on

ന്യൂഡൽഹി: താത്ക്കാലിക വിസി നിയമനത്തിൽ ഗവർണർക്കെതിരായ കേരള സർക്കാരിന്‍റെ ഹർജി പരിഗണിച്ച് കോടതി. ഗവർണറുടെ ഭാഗത്തു നിന്നുംസഹകരണമില്ലെന്നും പരമാവധി സഹകരണത്തിന് ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ലെന്നും കേരളം കോടതിയിൽ വാദിച്ചു. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും സഹകരണമില്ലെന്നാണ് അറ്റോണി ജനറൽ കോടതിയിൽ വാദിച്ചത്.

താത്ക്കാലിക വിസിയെ നിയമിച്ച ഗവർണർ നടപടി നിയമവിരുദ്ധമാണെന്നും സർക്കാർ‌ കോടതിയിൽ വിശദീകരിച്ചു. താത്ക്കാലിക വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റിയെ നിയമിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഗവർണറും സംസ്ഥാന സർക്കാരും 4 പേരുകൾ വീതം കൈമാറാനും ശേഷം കോടതി സെര്‍ച്ച് കമ്മറ്റിയെ നിയമിക്കും എന്നുമാണ് ബെഞ്ച് അറിയിച്ചു.

എന്നാല്‍ യുജിസി ചട്ടമനുസരിച്ച് മാത്രമേ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സാധിക്കൂ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. സെർച്ച് കമ്മറ്റിയുടെ കാര്യത്തിൽ എന്തിനാണ് തർക്കമെന്ന് ചോദിച്ച കോടതി കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് പർദിവാല ആധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com