എ രാജയ്ക്ക് താൽക്കാലിക ആശ്വാസം; അയോഗ്യനാക്കിയ നടപടി ഭാഗികമായി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

എ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. എന്നാൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കില്ല
എ രാജയ്ക്ക് താൽക്കാലിക ആശ്വാസം; അയോഗ്യനാക്കിയ നടപടി ഭാഗികമായി  സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. അയോഗ്യനാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട എ രാജ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് നടപടി.

ഇതോടെ എ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. എന്നാൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കില്ല. മാത്രമല്ല നിയമസഭ അലവൻസോ പ്രതിഫലമോ വാങ്ങാനുമാവില്ല. കേസ് ഇനി പരിഗണിക്കുന്ന ജുലൈ വരെയാണ് ഭാഗിക സ്റ്റേ .

പട്ടിക ജാതി സംവരണത്തിന് എ രാജയ്ക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്. ക്രൈസ്തവ മത വിശ്വാസിയായ രാജ വ്യജരേഖകൾ കാട്ടിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദേവികുളം എം എൽഎ‍യുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സ്ഥാനാർഥിയായ ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com