വിചാരണ കോടതി മാറ്റണം; ഷുഹൈബ് വധക്കേസിൽ പ്രതികൾ സമർപ്പിച്ച ഹർജി തള്ളി

ആകാശ് തില്ലങ്കേരി ഉൾപ്പടെ മൂന്നു പ്രതികൾ സമർപ്പിച്ച ഹർജിയാണ് തള്ളിയത്
supreme court rejects plea of accused in shuhaib murder case

ഷുഹൈബ് |ആകാശ് തില്ലങ്കേരി

Updated on: 

ന‍്യൂഡൽഹി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ‍്യം തള്ളി.

സുപ്രീം കോടതിയുടെതാണ് നടപടി. ആകാശ് തില്ലങ്കേരി ഉൾപ്പടെ മൂന്നു പ്രതികൾ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. സമാന ആവശ‍്യവുമായി പ്രതികൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയതിനെത്തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

നിലവിൽ തലശ്ശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. അഡീഷണൽ സെഷൻസ് കോടതിയിൽ നിന്നും നീതിപൂർണമായ വിചാരണ ലഭിക്കില്ലെന്നാണ് പ്രതികൾ സമർപ്പിച്ച ഹർജിയിൽ‌ പറയുന്നത്. എന്നാൽ വിചാരണ മനപ്പൂർവം വൈകിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പ്രതികൾ കോടതി മാറ്റം ആവശ‍്യപ്പെടുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.

logo
Metro Vaartha
www.metrovaartha.com