അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; ദീപ ജോസഫിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഹർജി തള്ളി

ഒരു പ്രാക്‌ടീസ് അഭിഭാഷക എന്ന നിലയിൽ പ്രയോഗിക്കാവുന്ന വാക്കുകളല്ല ദീപ പ്രയോഗിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി
supreme court slams deepa joseph in survivor abuse case

രാഹുൽ മാങ്കൂട്ടത്തിൽ |ദീപ ജോസഫ്

Updated on

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ച കേസ് റദ്ദാക്കണമെന്ന അഭിഭാഷക ദീപ ജോസഫിന്‍റെ ഹർജി തള്ളി സുപ്രീം കോടതി. കടുത്ത വിമർശനത്തോടെയാണ് കോടതി ഹർജി തള്ളിയത്.

ഒരു പ്രാക്‌ടീസ് അഭിഭാഷക എന്ന നിലയിൽ പ്രയോഗിക്കാവുന്ന വാക്കുകളല്ല ദീപ പ്രയോഗിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പുരുഷനാണ് ഇത്തരമൊരു പ്രയോഗം നടത്തിയിരുന്നതെങ്കിൽ ഉടൻ അറസ്റ്റു ചെയ്യുമായിരുന്നല്ലോ, സ്ത്രീയായതിനാലാണ് പരിഗണന ലഭിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പബ്ലിക് അഡ്വക്കേറ്റാണോ ദീപ എന്നും കോടതി ചോദിച്ചു.

അതിജീവിതയുടെ ഭർത്താവ് പങ്കുവച്ച് സ്വകാര്യ വിവരങ്ങളാണ് ദീപ പരസ്യമാക്കിയത്. എന്നാൽ അധിക്ഷേപിക്കും വിധം സംസാരിച്ചിട്ടില്ലെന്നാണ ദീപ പറയുന്നത്. ഭർത്താവ് പറയുന്നതെല്ലാം പരസ്യമായി എഴുതാമോ എന്ന് കോടതി ചോദിച്ചു. ഹർജി തള്ളുകയാണെന്നും ഹൈക്കോടതിയെ സമീപിക്കാനും നിർദേശിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com