സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിനോട് കോടതി നിർദേശിച്ചു
supreme court stay on siddique arrest
സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
Updated on

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്കാണ് സംരക്ഷണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നോട്ടീസയച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും സിദ്ദിഖിനോട് കോടതി നിർദേശിച്ചു.

പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്‍റേയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ച് സിദ്ദിഖിന് ഇടക്കാല സംരക്ഷണം അനുവദിച്ചത്.

സംഭവം നടന്നതായി പറയുന്നത് എട്ടു വര്‍ഷം മുന്‍പാണെന്ന് സിദ്ദിഖിനായി ഹാജരായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. ഇത്ര വൈകിയത് എന്തുകൊണ്ടാണ് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ അതിജീവിത സത്യവാങ്മൂലം നൽകണമെന്നും കോടതി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com