

കൊച്ചി: അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കി എന്ന കുറ്റത്തിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച രാത്രി 11.30 ന് പാലാരിവട്ടം പൈപ്പ് ലൈൻ റോഡിനു സമീപമായിരുന്നു അപകടം. സുരാജ് ഓടിച്ചിരുന്ന കാർ മലപ്പുറം മഞ്ചേരി സ്വദേശി ശരത് ഓടിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ശരത് ആശുപത്രി ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിനു കാരണം കാണിക്കൽ നോട്ടീസ് നൽകും