സുരാജ് വെഞ്ഞാറമൂടിന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിരുന്നു
Suraj Venjaramood
Suraj Venjaramoodfacebook image
Updated on

കൊച്ചി: നടൻ സുരാജ് വെഞ്ഞാറനൂടിന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവത്തിലാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിരുന്നു. എന്നാൽ മൂന്നു നോട്ടീസിനും മറുപടി ലഭിച്ചില്ല.

തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്. നടന് ആദ്യം രജിസ്‌ട്രേഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒയ്ക്ക് മടക്ക തപാലിൽ ലഭിച്ചിരുന്നു. മറുപടി ഇല്ലാതിരുന്നതോടെയാണ് രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com