കെ. സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ
കെ. സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ

''മോദി സർക്കാരിന്‍റെ വികസനങ്ങൾ പുതുപ്പള്ളിയിലെ ഓരോ വീടുകളിലും കാണാം'', പ്രചാരണത്തിനിറങ്ങി സുരേന്ദ്രൻ

മിത്ത് വിവാദവും പ്രതിപക്ഷത്തിന്‍റെ നിലപാടുകളും അടക്കം പുതുപ്പള്ളിയിൽ ചർച്ചയാക്കാനാണ് ബിജെപിയുടെ ശ്രമം
Published on

കോട്ടയം: നരേന്ദ്ര മോദി സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ പുതുപ്പള്ളിയിലെ എല്ലാ വീടുകളിലും കാണാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി ജി. ലിജിൻ ലാലിന്‍റെ പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയതായിരുന്നു സുരേന്ദ്രൻ.

''എല്ലാ വീടുകളിലും സൗജന്യ അരി, എല്ലാവർക്കും കൊവിഡ് വാക്സിൻ, എല്ലാ വീടുകളിലും വൈദ്യുതി, വീടുകളിലെല്ലാം പൈപ്പ് വെള്ളം, പതിനായിരത്തിലധികം പേർക്ക് മുദ്ര വായ്‌പ, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി മോദി സർക്കാരിന്‍റേതു മാത്രമായ നിരവധി വികസനങ്ങൾ പുതുപ്പള്ളയിൽ കാണാം . ലിജിൻ ലാലിന്‍റെ സ്ഥാനാർഥിത്വ പ്രഖ്യാപനം വൈകിയെങ്കിലും മറ്റ് രണ്ടു മുന്നണികൾക്കൊപ്പം തന്നെ പ്രചാരണത്തിൽ മുന്നിലെത്താൻ ഞങ്ങൾക്ക് സാധിച്ചു. മണ്ഡലത്തെ ഇളക്കി മറിക്കുന്ന പ്രചാരണമാണ് സംഘടിപ്പിക്കുന്നത്. രാഷ്ട്രീയമായി ഞങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾക്കാണു ഇവിടെ പ്രസക്തി. അഴിമതിയിൽ ഇരു മുന്നണികളും പ്രതിക്കൂട്ടിലാണ്'' - സുരേന്ദ്രൻ പറഞ്ഞു.

വിലക്കയറ്റം, സപ്ലൈക്കോയിൽ സാധനമില്ല, വികസന പ്രതിസന്ധി, തുടങ്ങിയ പ്രശ്നങ്ങൾ ബിജെപി പുതുപ്പള്ളിയിൽ ഉയർത്തും. മിത്ത് വിവാദവും പ്രതിപക്ഷത്തിന്‍റെ നിലപാടുകളും അടക്കും പുതുപ്പള്ളിയിൽ ചർച്ചയാക്കാനാണ് ബിജെപിയുടെ ശ്രമം.

logo
Metro Vaartha
www.metrovaartha.com