''എതിർ സ്ഥാനാർഥി ആരെന്നത് എന്‍റെ വിഷയമല്ല, തൃശൂരിൽ വിജയം ബിജെപിക്കു മാത്രം'', സുരേഷ് ഗോപി

ചാലക്കുടിയില്‍ പത്മജയെ മത്സരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തൃശൂരില്‍ കെ. മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്
Suresh Gopi
Suresh Gopifile
Updated on

തൃശൂർ: തൃശൂരിൽ വിജയം ഉറപ്പിച്ച് ബിജെപി നേതാവ് സുരേഷ് ഗോപി. കെ. മുരളീധരന്‍റെ തൃശൂരിലെ സ്ഥാനാർഥിത്വത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.സ്ഥാനാർത്ഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.എതിര്‍ സ്ഥാനാർഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി വിജയിക്കും എന്നാണ് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നത്. തൃശൂരില്‍ ടി.എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തില്‍, സ്ഥാനാർഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

പത്മജയുടെ ബിജെപി പ്രവേശത്തെ തുടര്‍ന്ന് തൃശൂരിലെ സമവാക്യങ്ങളാകെ മാറിമറിഞ്ഞ സാഹചര്യമാണുള്ളത്. ചാലക്കുടിയില്‍ പത്മജയെ മത്സരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തൃശൂരില്‍ കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. ഇതോടെ ടിഎൻ പ്രതാപൻ മത്സരിക്കുന്നില്ലെന്നായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com