ശോഭന ഭാവിയിലെ മികച്ച രാഷ്ട്രീയക്കാരി, തിരുവനന്തപുരത്തു മത്സരിക്കണമെന്ന് ആഗ്രഹം: സുരേഷ് ഗോപി

'ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ഈ തെരഞ്ഞെടുപ്പിൽ ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്'
Shobana
ShobanaFile
Updated on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടി ശോഭന തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതായും സുരേഷ് ഗോപി വ്യക്തമാക്കി.

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ഈ തെരഞ്ഞെടുപ്പിൽ ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താനും കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരിന് പുറമേ നടി ശോഭനയുടേയും നിർമാതാവ് സുരേഷ് കുമാറിന്‍റേയും പേരുകൾ പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രധാനമന്ത്രി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിത സമ്മേളനത്തിനെത്തിയതോടെ ശോഭന ബിജെപിയിലേക്കെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല യോഗത്തിൽ ബിജെപി സർക്കാർ വനിതാ ബില്ല് പാസാക്കിയതിനെ പ്രശംസിക്കുകയും ഇത്രയുമധികം വനിതകളെ താൻ ഒരുമിച്ച് നേരിട്ട് കണ്ടിട്ടില്ലെന്നും ശോഭന വേദിയിൽ പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com