''ടിപി 51 വെട്ട് റീ റിലീസ് ചെയ്യാൻ മുഖ‍്യമന്ത്രിക്കും ബ്രിട്ടാസിനും ധൈര‍്യമുണ്ടോ'', രാജ‍്യസഭയിൽ ആഞ്ഞടിച്ച് സുരേഷ് ഗോപി

രാജ‍്യസഭയിൽ ജോൺ ബ്രിട്ടാസിന്‍റെ പ്രസംഗത്തിനു മറുപടി നൽകുകയായിരുന്നു സുരേഷ് ഗോപി
suresh gopi against john brittas in rajyasabha

സുരേഷ് ഗോപി,ജോൺ ബ്രിട്ടാസ്

Updated on

ന‍്യൂഡൽഹി: 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്', 'ടിപി 51 വെട്ട്' തുടങ്ങിയ ചിത്രങ്ങൾ തിയെറ്ററിൽ റി റിലീസ് ചെയ്യാൻ സിപിഎം എംപി ജോൺ ബ്രിട്ടാസിനു ധൈര‍്യമുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

രാജ‍്യസഭയിൽ ജോൺ ബ്രിട്ടാസിന്‍റെ പ്രസംഗത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയെ എമ്പുരാനിലെ മുന്നയെന്ന കഥാപാത്രത്തോട് ഉപമിച്ചായിരുന്നു ജോൺ ബ്രിട്ടാസിന്‍റെ പ്രസംഗം.

ഇതിനു മറുപടിയായി ബ്രിട്ടാസിനെ ചില പാഠങ്ങൾ പഠിപ്പിക്കണമെന്നു പറഞ്ഞ സുരേഷ് ഗോപി കൈരളിക്കും കൈരളിയുടെ ചെയർമാനായ നടനും കേരള മുഖ‍്യമന്ത്രിക്കും ധൈര‍്യമുണ്ടോ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്', 'ടിപി 51 വെട്ട്', തുടങ്ങിയ ചിത്രങ്ങൾ റീ റിലീസ് ചെയ്യാനെന്ന് ചോദിക്കുകയായിരുന്നു.

കേരളത്തിൽ കൊലപാതക രാഷ്ട്രീയത്തിലൂടെ സിപിഎം 800ലധികം പേരെ കൊന്നൊടുക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com