തൃശൂര്‍: തൃശൂരില്‍ മാധ്യമ പ്രവർത്തകരെ തട്ടിമാറ്റി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റുകയും ചെയ്തു. മുകേഷ് രാജി വയ്ക്കണമെന്ന കെ. സുരേന്ദ്രന്‍റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദിച്ചപ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
'എന്‍റെ വഴി എന്‍റെ അവകാശമാണ്'. എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ക്ഷുഭിതനായി കാറില്‍ കയറിപ്പോകുകയും ചെയ്തു. രാവിലെ മാധ്യമങ്ങൾക്കെതിരേ സുരേഷ് ഗോപി രംഗത്തുവന്നിരുന്നു. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണെന്നും ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമ പ്രവർത്തകരെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പിന്നാലെ സുരേഷ് ഗോപിയുടെ നിലപാട് പാർട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.