സുരേഷ് ഗോപി തൃശൂരിൽ, മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് പ്രവർത്തകർ; വിവാദങ്ങളിൽ മൗനം തുടരുന്നു

ആദ്യം അദ്ദേഹം സിപിഎം ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ പരുക്കേറ്റ ബിജെപി പ്രവർത്തകരെ സന്ദർശിക്കും
suresh gopi at thrissur

സുരേഷ് ഗോപി തൃശൂരിൽ, മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് പ്രവർത്തകർ; വിവാദങ്ങളിൽ മൗനം തുടരുന്നു

Updated on

തൃശൂർ‌: വിവാദങ്ങൾക്കിടെ സുരേഷ് ഗോപി തൃശൂരിലെത്തി. ഡൽഹിയിൽ നിന്നും പുലർച്ചെ തിരുവനന്തപുരത്തെത്തിയ സുരേഷ് ഗോപി വന്ദേഭാരതിൽ 9.30 ഓടെ തൃശൂരിലെത്തുകയായിരുന്നു. മുദ്രാവാക്യങ്ങളോടെയാണ് ബിജെപി പ്രവർത്തകർ അദേഹത്തെ സ്വീകരിച്ചത്. വലിയ പൊലീസ് സുരക്ഷയാണ് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നത്.

ആദ്യം സിപിഎം ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ പരുക്കേറ്റ ബിജെപി പ്രവർത്തകരെ സന്ദർശിക്കും. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകന്‍ ചികിത്സയില്‍ കഴിയുന്നത്. മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല.

ശേഷം സിപിഎം പ്രവർത്തർ ബോർഡിൽ കരി ഓയിലൊഴിച്ച എംപി ഓഫീസിലേക്കാവും പോവുക. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com