ലൂർദ് കത്തീഡ്രലിൽ മാതാവിന് സ്വർണക്കീരിടം സമർപ്പിച്ച് സുരേഷ് ഗോപി

ലൂർദ് കത്തീഡ്രൽ തിരുനാളിന് പള്ളിലെത്തിയപ്പോൾ സ്വർണക്കീരിടം നൽകാമെന്ന് സുരേഷ് ഗോപി അധികൃതരോട് പറഞ്ഞിരുന്നു
ലൂർദ് കത്തീഡ്രലിൽ മാതാവിന് സ്വർണക്കീരിടം സമർപ്പിച്ച്  സുരേഷ് ഗോപി

തൃശൂർ: ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന്‍റെ രൂപത്തിൽ സ്വർണക്കീരിടം സമർപ്പിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള കീരിടമാണ് സമർപ്പിച്ചത്.

ലൂർദ് കത്തീഡ്രൽ തിരുനാളിന് പള്ളിലെത്തിയപ്പോൾ സ്വർണക്കീരിടം നൽകാമെന്ന് സുരേഷ് ഗോപി അധികൃതരോട് പറഞ്ഞിരുന്നു. പിന്നാലെ മകൾ ഭാഗ്യയയുടെ വിവാഹത്തിനു മുന്നോടിയായി കീരിടം കൈമാറുകയായിരുന്നു. തിങ്കളാള്ച രാവിലെകുടുംബസമ്മേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. ജില്ലയിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ളവരും പള്ളിയിൽ സന്നിഹിതരായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com