ഡൽഹിക്കു പുറപ്പെടാതെ സുരേഷ് ഗോപി; സിനിമാ തിരക്കുകളുണ്ടെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചു

നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് സുരേഷ് ഗോപിയുള്ളത്
suresh gopi in oath ceremony=
suresh gopi in oath ceremony

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ നരേന്ദ്ര മോദിക്കൊപ്പം നിയുക്ത എംപി സുരേഷ് ഗോപിയും അധികാരമേൽക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. സുരേഷ് ഗോപി ഇതു വരെ ഡൽഹിക്ക് പുറപ്പെട്ടിട്ടില്ല. 4 സിനിമകളിൽ കരാർ നൽകിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രിയായാൽ ഈ സിനിമകൾ മുടങ്ങുമെന്ന് ആശങ്കയുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് സുരേഷ് ഗോപിയുള്ളത്. 12.30 ന് പുറപ്പെടുമെന്ന് സൂചനയുണ്ട്. ഇന്ന് വൈകിട്ട് 7.15 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം കേരളത്തിലെ ഏക എംപിയായ സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com