'തൃശൂർ ഞാനിങ്ങെടുക്കുവാ..'; മാസ് ഡയലോഗ് യാഥാർഥ്യമാക്കി സുരേഷ് ഗോപി

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എൻഡിഎ മുന്നേറ്റം തുടരുകയാണ്.
Suresh Gopi leads in thrissur lok sabha election 2024
'തൃശൂരിനെ ഞാനിങ്ങെടുക്കുവാ..'; മാസ് ഡയലോഗ് യാഥാർഥ്യമാകി സുരേഷ് ഗോപിSuresh Gopi - file
Updated on

തൃശൂർ: ഒടുവിൽ മാസ് ഡയലോഗ് യാഥാർഥ്യമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിനെ സുരേഷ് ഗോപി എടുക്കുകയാണ്. "തൃശൂരിനെ ഞാനിങ്ങെടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് ചരിത്രത്തിലേക്ക്, തൃശൂരിന് ഇനി പുതിയ എംപി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എൻഡിഎ മുന്നേറ്റം തുടരുകയാണ്. കേരളത്തിൽ സാംസ്കാരിക തലസ്ഥാനം പിടിച്ചെടുത്ത് അങ്ങനെ ബിജെപി ആദ്യ അക്കൗണ്ട് തുറക്കുന്നു.

പൂരനഗരി ഇനി സുരേഷ്ഗോപിക്ക് സ്വന്തം. തപാൽ വോട്ടുകൾ എണ്ണിയതു മുതൽ ഓരോ ഘട്ടത്തിലും സുരേഷ്ഗോപിയ്ക്ക് തന്നെയായിരുന്നു ലീഡ്. ഓരോ റൗണ്ടിലും സുരേഷ്ഗോപിയുടെ ലീഡ് വർധിച്ചു. ഒരു തവണ പോലും എതിർ സ്ഥാനാർഥികൾക്ക് സുരേഷ് ഗോപിയെ മറികടക്കാനായില്ല. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ തൃശൂരിൽ കോൺ‌ഗ്രസിലെ കെ.മുരളീധരൻ മൂന്നാം സ്ഥാനത്താണ്. എൽഡിഎഫിന്‍റെ വി.എസ്.സുനിൽകുമാറാണ് രണ്ടാം സ്ഥാനത്ത്. തൃശൂരിന്‍റെ അട്ടിമറി വിജയം എൽഡിഎഫിനും യുഡിഎഫിനും കനത്ത തിരിച്ചടിയായി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com