സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ്: ബിജെപി നേതാക്കളുടെ മൊഴിയെടുക്കും

കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിമിയാണ് പരാതിക്കാരന്‍
suresh gopi leopard teeth pendant case

സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ്: ബിജെപി നേതാക്കളുടെ മൊഴിയെടുക്കും

Updated on

തൃശൂർ: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് കേസിൽ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാനൊരുങ്ങി വനം വകുപ്പ്. ഇതിനായി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വനംവകുപ്പ് ഉടൻ നോട്ടീസ് അയക്കും.

വേടന്‍റെ പുലിപ്പല്ല് കേസിനു പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരേ പരാതി ഉയരുന്നത്. കഴിഞ്ഞ മാസം 16നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹാഷിം പരാതി നല്‍കിയത്. ഇയാളുടെ അടക്കമുള്ള മൊഴി നേരത്ത വനംവകുപ്പ് രേഖപ്പെടുത്തിയിരുന്നു.

പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു പരാതി. ഈ പരാതി പൊലീസ് പിന്നീട് വനം വകുപ്പിനു കൈമാറുകയായിരുന്നു. ഈ ദൃശ്യങ്ങളിലുള്ള ബിജെപി നേതാക്കളുടെ മൊഴി എടുക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതേടൊപ്പം പരാതിക്കാരന്‍ നൽകിയിട്ടുള്ള തെളിവുകൾ സംബന്ധിച്ചും വിവരങ്ങൾ തേടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com