''അടിക്കടിയുള്ള തെരഞ്ഞെടുപ്പ് ശല‍്യം പോലെ''; രാജ‍്യം മുഴുവൻ ഒറ്റ തെരഞ്ഞെടുപ്പാക്കണമെന്ന് സുരേഷ് ഗോപി

ഇടയ്ക്കിടെ തെരഞ്ഞെടുപ്പ് വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു
suresh gopi on one nation one election
suresh gopi
Updated on

തൃശൂർ: അടിക്കടിയുള്ള തെരഞ്ഞെടുപ്പ് പൗരനെന്ന നിലയ്ക്ക് ശല‍്യം പോലെയാണ് തോന്നുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ വച്ചു നടന്ന 'ഒരു രാജ‍്യം ഒറ്റ തെരഞ്ഞെടുപ്പ്' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടയ്ക്കിടെ തെരഞ്ഞെടുപ്പ് വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉച്ചഭാഷിണികളുടെ അതിപ്രസരം. ഈർക്കിലിപ്പാർട്ടികൾ കൂടിയതിനാൽ സ്ഥാനാർഥികളുടെ എണ്ണം കൂടിവരുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്ന സമയം ജനങ്ങളുടെ ആവശ‍്യങ്ങൾക്കായി ഉപയോഗിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 55, 57 ദിവസമാണ് ഉപയോഗിക്കുന്നത്. കച്ചവടക്കാരെ സമ്മതിക്കണം. പിരിവ് കൃത‍്യമായി നൽകിയില്ലെങ്കിൽ മുറുക്കാൻ കടക്കാരന് വരെ ഭീഷണിയുണ്ടാവും. രാജ‍്യം മുഴുവൻ ഒറ്റ തെരഞ്ഞെടുപ്പാക്കണം.'' സുരേഷ് ഗോപി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com