
സുരേഷ് ഗോപി
file
പാലക്കാട്: തുല‍്യത വരുത്തേണ്ടത് ഏകീകൃത സിവിൽ കോഡിലൂടെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭാരതീയർക്ക് വേണ്ടിയാണ് സിവിൽ കോഡെന്നും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ സിവിൽ കോഡ് വരുമെന്ന കാര‍്യം പറഞ്ഞു കഴിഞ്ഞുവെന്നും അത് ഇത് ഇവിടെ നടപ്പാകില്ലെന്നത് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ചലചിത്രതാരങ്ങളുടെ വീടുകളിൽ റെയ്ഡ് നടത്തിയത് സ്വർണപ്പാളി വിവാദം മുക്കാനാണോയെന്ന് സംശയമുണ്ടെന്നും കേന്ദ്രമന്ത്രിയായതിനാൽ നിലവിൽ ഒന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.