''നിവേദനം സ്വീകരിക്കാതിരുന്നത് കൈപ്പിഴ''; വിവാദമുണ്ടാക്കാൻ ശ്രമമെന്ന് സുരേഷ് ഗോപി

കൊടുങ്ങല്ലൂരിൽ നടത്തിയ കലുങ്ക് സംവാദം എന്ന സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി
suresh gopi responded to housing aid controversy

സുരേഷ് ഗോപി

Updated on

തൃശൂർ: വീട് നിർമിക്കുന്നതിനു സഹായം അഭ‍്യർഥിച്ച് എത്തിയ കൊച്ചുവേലായുധന്‍റെ നിവേദനം സ്വീകരിക്കാതിരുന്നത് കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച കലുങ്ക് സംവാദം എന്ന സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയം ഉയർത്തിക്കാണിച്ച് കൂടുതൽ വിവാദമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചുവേലായുധൻ ചേട്ടന് വീട് കിട്ടിയതിൽ സന്തോഷമുണ്ടെന്നും, വേലായുധൻ ചേട്ടന്മാരെ ഇനിയും ഞാൻ അങ്ങോട്ടേക്ക് അയയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും മന്ത്രി വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com