
തൃശൂർ: പുലികളി സംഘങ്ങൾക്ക് അൻപതിനായിരം രൂപ വീതം ഓണസമ്മാനം നൽകി സുരേഷ് ഗോപി. ലക്ഷ്മി സുരേഷ് ഗോപി ട്രസ്റ്റിൽനിന്നാണ് സുരേഷ് ഗോപി 5 ദേശങ്ങൾക്കും അരലക്ഷം രൂപ വീതം നൽകിയത്. പുലിമടയിൽ ഒരുക്കങ്ങൾ കാണാനെത്തിയതായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കും പുലികളിയിൽ പങ്കെടുക്കാനുള്ള അർഹതയുണ്ടെന്നും പങ്കെടുക്കാൻ മുന്നിട്ടിറങ്ങിയതു വഴി സ്ത്രീകളും പുലികളാണെന്ന് തെളിയിച്ചതായും സുരേഷ് ഗോപി പറഞ്ഞു.