കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും, മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നു': സുരേഷ് ഗോപി

ഫെയ്സ് ബുക്കിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്
suresh gopi says will continue as union minister of state facebook post
Suresh Gopi
Updated on

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂർ എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ച് മോദി സർക്കാരിന്‍റെ മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും സുരേഷ് ഗോപി ഫെയ്സ് ബുക്കിൽ കുറിച്ചു.

''മോദി സർക്കാരിന്‍റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് തീർത്തും തെറ്റാണ്. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കരിച്ച് മോദി സർക്കാരിന്‍റെ മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ കേരളത്തിന്‍റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'' സുരേഷ് ഗോപി ഫെയ്സ് ബുക്കിൽ കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com