
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി ഇന്ന് പൊലീസിനു മുന്നിൽ ഹാജരാകും. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് ഹാജരാകുക.
നേരത്തെ നവംബർ 18 നകം ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഒക്‌ടോബർ 27 നാണഉ സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മോശം ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് സംഭവത്തിൽ മാപ്പും വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. മോശമായി പെറുമാറിയെന്ന കേസിൽ ഐപിസി 354 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.