
നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദർശിച്ച് സുരേഷ് ഗോപി
തൃശൂർ: സേലത്ത് കാറപകടത്തിൽ പരുക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഷൈനിന്‍റെ പരുക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പിതാവ് സി.പി. ചാക്കോയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമായിരിക്കും ഷൈനിന്‍റെ ശസ്ത്രക്രിയ നടത്തുക. ഞായറാഴ്ച കുർബാനയുളളതിനാൽ രാവിലെ ചടങ്ങുകൾ നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ബന്ധുക്കൾ എത്തിയതിന് ശേഷം ഇടവക വികാരിയുമായിചർച്ച നടത്തിയതിന് ശേഷമായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക.
ഷൈനിന്‍റെ അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ, ചാക്കോ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.