''നിങ്ങൾക്കൊക്കെ എന്താണ് ജോലി, സഹായിച്ചില്ലെങ്കിൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും'', ക്ഷുഭിതനായി സുരേഷ് ഗോപി

''നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും''
പ്രവർത്തകരെ കാറിലിരുന്ന് ശാസിക്കുന്ന സുരേഷ് ഗോപി.
പ്രവർത്തകരെ കാറിലിരുന്ന് ശാസിക്കുന്ന സുരേഷ് ഗോപി.

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളുകൾ കുറഞ്ഞതിന്‍റെ പേരിൽ പ്രവർത്തകരോടു ക്ഷുഭിതനായി ബിജെപി നേതാവ് സുരേഷ് ഗോപി. ശാസ്താംപൂവ് ആദിവാസി കോളനിയിൽ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

കോളനിയിലെത്തിയപ്പോൾ പ്രദേശത്ത് ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. കൂടാതെ 25 പേരെ വോട്ടർ പട്ടികയിൽ ചേർത്തിട്ടുമുണ്ടായിരുന്നില്ല. ഇക്കാര്യവും ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി പ്രവർത്തകരോട് ക്ഷുഭിതനായത്. സ്ഥലത്തെ ബൂത്ത് ഏജന്‍റുമാർക്കും പ്രവർത്തകർക്കും വേറെന്താണ് ജോലിയെന്നും സുരേഷ് ഗോപി ചോദിച്ചു.

''നിങ്ങൾ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കിൽ വോട്ട് ചെയ്യേണ്ട പൗരൻ അവിടെ ഉണ്ടാകേണ്ടേ? നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. നാമനിർദേശ പത്രികയൊന്നും നൽകിയിട്ടില്ലല്ലോ, ഞാൻ അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാം'', അദ്ദേഹം പറഞ്ഞു.

ഇതോടെ, ഇന്നുതന്നെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുചേര്‍ക്കാമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ അനുനയിപ്പിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com