സന്ദീപ് വാര്യർ
Kerala
അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാര്യരുടെയും രഞ്ജിതയുടെയും മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി
ഇതേ കേസിൽ അഞ്ചാം പ്രതി രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പീഡനക്കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മാറ്റി.
പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്ത കാരണത്താലാണ് നടപടി. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ് എടുത്തത്. ഇതേ കേസിൽ അഞ്ചാം പ്രതി രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

