സൂര്യനെല്ലി കേസ്; അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സിബി മാത്യുസിനെതിരേ കേസെടുക്കാൻ ഹൈക്കോടതി

അതിജീവിതയുടെ പേര് കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിലും അവർ താമസിക്കുന്ന സ്ഥലവും മാതാവിതാക്കളുടെ പേരും അതിജീവിത പഠിച്ച സ്കൂളുമെല്ലാം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
suryanelli case hc order to case against siby mathews
Siby Mathews
Updated on

കൊച്ചി: സൂര്യനെല്ലി പീഡന കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യുസിനെതിരേ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ''സിബി മാത്യൂസിന്‍റെ 'നിർഭയം' - ഒരു ഐപിഎസ് ഓഫിസറുടെ അനുഭവക്കുറിപ്പുകൾ'' എന്ന പുസ്തകത്തിലാണ് ഇരയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്.

പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൊണ്ട് അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.ബദറുദീൻ ഐപിസി 228 എ പ്രകാരം സിബി മാത്യൂസിനെതിരേ കേസെടുക്കാൻ ഉത്തരവിട്ടത്. അതിജീവിതയുടെ പേര് കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിലും അവർ താമസിക്കുന്ന സ്ഥലവും മാതാവിതാക്കളുടെ പേരും അതിജീവിത പഠിച്ച സ്കൂളുമെല്ലാം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 228 എ വകുപ്പിന്‍റെ ലംഘനമാണെന്ന് പ്രാഥമികമായി തന്നെ വെളിപ്പെടുന്നുവെന്നും കോടതി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com