
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നതായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബിജെപിയുടെ സംഘടനയിൽപെട്ടയാളാണ് ആരോപണം ഉന്നയിച്ചത്. പാലക്കാട് ജില്ലാ അധ്യക്ഷനോട് സംസാരിച്ചതായി ആരോപണം ഉന്നയിച്ചവർ വ്യക്തമാക്കുന്നുണ്ട്. പാലക്കാട് ജില്ലാ അധ്യാക്ഷന്‍റെ പൂർവകാല ചരിത്രം പരിശോധിക്കണമെന്നും യുവമോർച്ചയിൽ നിന്നും മാറ്റി നിർത്തിയത് എന്തിനെന്നും സന്ദീപ് വാര്യർ പറഞ്ഞു.
തിരുവനന്തപുരത്ത് വരുമ്പോൾ കാണാമെന്ന് പറഞ്ഞ് ചില ആളുകൾക്ക് സന്ദേശം അയച്ചത് ആർക്കായിരുന്നു എന്ന കാര്യം ബിജെപി ജില്ലാ പ്രസിഡന്‍റ് തന്നെ വ്യക്തമാക്കട്ടെ. ഇതെല്ലാം വരും ദിവസങ്ങളിൽ പുറത്ത് വരുകയും ചെയ്യും. ട്രാൻസ് വുമൺ അവന്തിക ആരോപണങ്ങൾക്ക് മുൻപ് ഒരു സ്ക്രീൻഷോട്ട് തനിക്ക് അയച്ചു നൽകിയിരുന്നതയി പ്രശാന്ത് ശിവൻ വ്യക്തമാക്കിയിരുന്നു.
ധൈര്യമായി മുന്നോട്ട് പോകാനാണ് അന്ന് താൻ അവരോട് പറഞ്ഞിരുന്നതെന്ന് പ്രശാന്ത് പറഞ്ഞു. രാഹുൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവച്ച് തുടർ നടപടികളിലേക്ക് കടക്കുമെന്ന് പ്രശാന്ത് വ്യക്തമാക്കി.