മദ്യപിച്ച് തമ്മിൽ തല്ലുണ്ടാക്കി; പത്തനംതിട്ടയിൽ 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍

സ്ഥാനക്കയറ്റം കിട്ടിയ പൊലീസുക്കാരന്‍റെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു മദ്യലഹരിയിൽ ഇരുവരും പരസ്പരം അടിപിടി ഉണ്ടായക്കിയത്.
മദ്യപിച്ച് തമ്മിൽ തല്ലുണ്ടാക്കി; പത്തനംതിട്ടയിൽ  2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍

പത്തനംത്തിട്ട: പത്തനംത്തിട്ട (pathanamthitta) ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ 2 പൊലീസുകാർക്ക് സസ്പെന്‍ഷന്‍ (suspension) . മദ്യപിച്ച് തമ്മിൽ തല്ലുണ്ടായക്കിയതിനാണ് നടപടി. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുക്കാരന്‍റെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു മദ്യലഹരിയിൽ (drunken) ഇരുവരും പരസ്പരം അടിപിടി ഉണ്ടായക്കിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകുന്ന ചടങ്ങ് മൈലപ്രത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് നടന്നത്. ക്യാംപിലെയും സ്റ്റേഷനുകളിലേയുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടയിലാണ് മദ്യലഹരിയിലായിരുന്ന 2 പൊലീസുകൽ തമ്മിൽ തല്ലിയത്.

ഹെഡ്‌ക്വാട്ടേഴ്സിലെ ജി ഗിരിയും ജോൺ ഫിലിപ്പും തമ്മിലാണ് അടിയുണ്ടാകുന്നത്. പരിപാടിയിൽ ഉണ്ടായിരുന്ന മറ്റ് പൊലീസുകാരാണ് ഇവരെ പിടിച്ചുമാറ്റിയത്. എന്നാൽ അടിക്ക് സാക്ഷിയായി നിന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് അന്വേഷണ വിധേയമായി ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com