ഗൂണ്ടാസൽക്കാരത്തിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്പെൻഷൻ

പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാരെ നേരത്തെ സസ്പെൻഡ്‌ ചെയ്‌തിരുന്നു.
Suspension of DySP involved feast at gang leaders house in angamaly
ഗൂണ്ടാസൽക്കാരത്തിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്പെൻഷൻ

ആലപ്പുഴ: ഗൂണ്ടാത്തലവന്‍റെ വീട്ടിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.ജി. സാബുവിനെ സസ്പെന്‍ഡ് ചെയ്‌ത് ഉത്തരവിറങ്ങി. ആലുവ ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

സാബുവിന്‍റേത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും പൊലീസിന്‍റെയും സർക്കാരിന്‍റെയും സൽപ്പേരിന് ഇയാൾ കളങ്കം വരുത്തിയെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. സാബുവിനെ സസ്പെന്‍ഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാരെ നേരത്തെ സസ്പെൻഡ്‌ ചെയ്‌തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com